മ­ര്‍ഹബ­ന്‍ ബികും... സ്വാഗതം...സ്വാഗതം...പരിശുദ്ധ തിജാനിയ്യയുടെ മലയാളത്തിലെ ആദ്യവെബ്സൈറ്റിലേക്ക് സ്വാഗതം... ഇത് അല്ലാഹുവിന്റെ തിരുദൂതരെ സ്നേഹിക്കുന്നവര്‍ക്കായ്... അവന്റെ ഔലിയാക്കളെ ഇഷ്ടം വെക്കുന്നവര്‍ക്കായ് സമര്‍പ്പിക്കുന്നു. WWW.TIJANIYA.IN

 അല്ലയോ സഹോദരങ്ങളേ... ദയവായി ഒരു നിമിഷം... ഇത് പവിത്രമായ തിജാനിയ്യഃ ത്വരീഖത്തിന്റെ മലയാളത്തിലുള്ള ആദ്യത്തെ വെബ്സൈറ്റാണ്. അല്ലാഹുവിന്റെ ഉന്നതമായ സാമീപ്യം കൊതിക്കുന്നവര്‍ക്കും ഇരുലോക വിജയികളില്‍ ഉള്‍പ്പെടാനാഗ്രഹിക്കുന്നവര്‍ക്കും വേണ്ടി മാത്രമാണിത് സജ്ജീകരിച്ചിട്ടുള്ളത്. പ്രത്യേകിച്ചും തിജാനികളായ സഹോദരങ്ങള്‍ക്കും പരിശുദ്ധ തിജാനിയ്യയെ സ്നേഹിക്കുന്നവര്‍ക്കും വേണ്ടി. അത്കൊണ്ട് അഹ്‍ലുസ്സുന്നത്തി വല്‍ ജമാഅത്തിന്റെ പൈതൃകം അവകാശപ്പെടാനാകാത്ത, തസ്വവ്വുഫിനെയും ലോകത്തെ ഉന്നതരായ സുന്നീപണ്ഡി മഹത്തുക്കളെയും തേജോവധം ചെയ്യുന്നവരും മറ്റും ദയവ് ചെയ്ത് തിരിച്ച് പോകണം. നിങ്ങള്‍ സുന്നികളാണെന്നും, സുന്നികള്‍ക്ക് വേണ്ടി ജീവിക്കുന്നവരാണെന്നും വാദിച്ചാലും ശരി. നിങ്ങളുടെ ദുര്‍ബോധനങ്ങളും വിഡ്ഢിത്തങ്ങളും ശ്രദ്ധിക്കാന്‍ ഞങ്ങള്‍ക്ക് സമയമില്ല. നിങ്ങളുടെ അന്ധകാരത്തിന്റെ കൂടുകളിലേക്ക് തന്നെ നിങ്ങളുടെ ചിന്താഗതിയുമായി മടങ്ങിക്കൊള്ളൂ... അതല്ല ഒരു സത്യാന്വേഷണത്തിനായാണ് നിങ്ങളുടെ വരവെങ്കില്‍, സത്യം എത്ര കയ്പുള്ളതാണെങ്കിലും സ്വീകരിക്കുമെന്ന ചിന്താഗതി ഉള്ളവരാണെങ്കില്‍, നിങ്ങള്‍ക്കെപ്പോഴും ഈ സൈറ്റിലേക്ക് കടന്ന് വരാം... ഇന്‍ഷാ അല്ലാഹ്... കരുണാവാരിധിയായ അല്ലാഹുവിന്റെ പ്രീതി കരസ്ഥമാക്കിത്തരുന്ന മഹാത്മാക്കളായ ഔലിയാക്കളുടെ വൈവിധ്യങ്ങളായ ആയിരക്കണക്കിന് ആത്മീയസരണികളില്‍ ഒന്ന് മാത്രമാണ് പരിശുദ്ധ തിജാനിയ്യഃ. ഹിജ്റഃ പന്ത്രണ്ടാം നൂറ്റാണ്ടില്‍ ജനിച്ചവരും തന്റെ കാലഘട്ടത്തിലെ ആത്മീയ പുനരുത്ഥാനത്തിന് നേതൃത്വം നല്‍കിയവരുമായ ഖുതുബുല്‍ മക്തൂം ഖാതിമുല്‍ മുഹമ്മദിയ്യില്‍ മഅ്‍ലൂം സയ്യിദീ അഹ്‍മദ് തിജാനി(റ) മുഖേന സ്ഥാപിക്കപ്പെട്ട മഹത്തായ ത്വരീഖത്താണിത്. തുടക്കം മുതല്‍ തന്നെ സമൂഹത്തിലെ അത്യുന്നത പണ്ഡിതമഹത്തുക്കളിലൂടെയും നേതാക്കളിലൂടെയും ശക്തിപ്പെട്ട ഈ ത്വരീഖത്തില്‍ ഇന്നും നിറഞ്ഞ് നില്‍ക്കുന്നത് അഹ്‍ലുസ്സുന്നത്തിന്റെ അജയ്യരായ ഉലമാക്കള്‍ തന്നെയാണ്. ഈജിപ്റ്റിലെ അല്‍ അസ്ഹര്‍, ടുണീഷ്യയിലെ സൈത്തൂനഃ, ഫാസിലെ ഖര്‍വിയ്യൂന്‍ തുടങ്ങി നിരവധി അഹ്­ലുസ്സുന്നത്തിന്റെ വിജ്ഞാന പറുദീസകളെ നയിക്കുന്ന അതീവധിഷണാശാലികളായ ആലിമീങ്ങളും അതില്‍പ്പെടുന്നുണ്ട്. ലോകത്തിന്റെ നാനാഭാഗത്തുമുള്ള ജനങ്ങളെ സത്യദീനിലും പരിശുദ്ധ ശരീഅത്തിലും ഉലമാക്കള്‍ ഈ മഹത്തായ ത്വരീഖത്തിലൂടെ അടിയുറപ്പിച്ച് നിര്‍ത്തുന്നു. ആഫ്രിക്കയുടെ മിക്ക രാഷ്ട്രങ്ങളുടെയും വിവിധ മേഖലകളിലുള്ള നേതാക്കളൊക്കെ പരിശുദ്ധ തിജാനിയ്യഃ സ്വീകരിച്ച്വരാണ് മക്ക, മദീന, യു.എ.ഇ, ഒമാന്‍, മൊറോക്കോ, അള്‍ജീരിയ, ടുണീഷ്യ, ലിബിയ, ഈജിപ്റ്റ്, മൌറിത്താനിയ, സെനഗല്‍, നൈജീരിയ, സുഡാന്‍, തഷാദ്, ഇന്തോനേഷ്യ, തുര്‍ക്കി തുടങ്ങിയ രാജ്യങ്ങളിലെല്ലാം തിജാനിയ്യഃ വ്യാപകമാണ്. നമ്മുടെ ഭാരതത്തില്‍ തിജാനിയ്യഃ പ്രചരിക്കാന്‍ തുടങ്ങിയിട്ട് ചുരുക്കം വര്‍ഷങ്ങളേ ആയിട്ടുള്ളൂ. എങ്കിലും നമ്മുടെ സത്യമതത്തിനെയും അഹ്­ലുസ്സുന്നത്തിനെയും ശക്തിപ്പെടുത്തുകയും ബിദഇകളുടെ മേല്‍ ശക്തമായ സമരം നടത്തുന്നവരുമായ ബഹുമാനപ്പെട്ട സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ ആദ്യകാല പണ്ഡിതമഹത്തുക്കളില്‍ പെട്ട ചിലരുടെ ഗ്രന്ഥശാലകളും കൃതികളും പരിശോധിക്കുമ്പോള്‍ പരിശുദ്ധ തിജാനിയ്യഃ അവര്‍ക്ക് പരിചിതമായിരുന്നുവെന്ന് ഉറപ്പിക്കാം. എന്തായാലും ത്വരീഖത്തിനെ സംബന്ധിച്ചും അതിന്റെ ഔറാദുകളെക്കുറിച്ചും നിബന്ധനകളെപ്പറ്റിയും മഹാന്മാരായ തിജാനി മഹാരഥന്മാരെക്കുറിച്ചുമെല്ലാം കൂടുതലായി അറിയാന്‍ യാതൊരു മാര്‍ഗ്ഗവും കേരളക്കാരായ നമുക്കില്ല. അങ്ങനെയാണ് വിവരസാങ്കേതികതയുടെ അനന്ത സാധ്യതകളെ സത്യദീനിനും ത്വരീഖത്തിനും വേണ്ടി ഉപയോഗപ്പെടുത്താനുള്ള മാര്‍ഗ്ഗമായി ഞങ്ങളതിനെ തിരിച്ചറിയുന്നത്. പരിശുദ്ധ തിജാനിയ്യയുടെ പ്രസിദ്ധ പണ്ഡിതനും നിരവധി ബൃഹത്ഗ്രന്ഥങ്ങളെ പുറം ലോകത്തിന് മുമ്പില്‍ അവതരിപ്പിച്ചവരും ലോകം കണ്ട പല ഉലമാക്കളുടെയും ഗുരുവര്യരും പാണ്ഡിത്യം കൊണ്ട് പേരു കേട്ട ഒരു ശരീഫിയന്‍ പരമ്പരയായ കന്നൂന്‍ ഖബീലയിലെ കാരണവരുമൊക്കെയായ സയ്യിദീ ഷരീഫ് മുഹമ്മദ് റാല്വി കന്നൂന്‍(ത്വ:ഉം)വിനോടുള്ള ഞങ്ങളുടെ ബന്ധവും അവിടുത്തെ മേല്‍നോട്ടത്തിലുള്ള വെബ്സൈറ്റായ www.cheikh-skiredj.com നെക്കുറിച്ചുള്ള വ്യക്തമായ ധാരണയും ലഭിച്ചതോടെ ഈ സൈറ്റിന് ജന്മം നല്‍കാന്‍ ഞങ്ങള്‍ തയ്യാറായി. അങ്ങനെ ഒടുവില്‍ കരുണാവാരിധിയായ അല്ലാഹുവിന്റെ മഹത്തായ അനുഗ്രഹം കൊണ്ട് നിങ്ങളുടെ മുന്നില്‍ ഈ അനുഗ്രഹീത വെബ്സൈറ്റ് സമര്‍പ്പിക്കാന്‍ ഞങ്ങള്‍ക്ക് സാധിച്ചു. അല്‍ഹംദുലില്ലാഹ്... നിങ്ങളുടെ വിലപ്പെട്ട അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഞങ്ങളെ അറിയിക്കുക. എല്ലാത്തിനും കഴിവ് നല്‍കുന്നവന്‍ അല്ലാഹു തആലാ മാത്രമാണ്. ഭാരമേല്‍പ്പിക്കാന്‍ അവനെത്ര നല്ലവന്‍. അല്‍ഹംദുലില്ലാഹ്...   
ഒരു നിമിഷം
സയ്യിദീ അഹ്­മദ് തിജാനി(റ)
തിജാനിയ്യഃ
മഹത്‍വ്യക്തിത്വങ്ങള്‍
ഗ്രന്ഥശാല
അണിയറ
തിജാനി മഹാരഥന്മാര്‍

ഔറാദുകള്‍